അദ്ധ്യായം 1 ശ്ലോകം 9

 ആചാര്യൻ: ശ്രീ. എം ജി വിനോദ് : 9 7 4 4 8 8 2 2 6 9


                              മനുസ്മൃതി 

                  അദ്ധ്യായം 1 ശ്ലോകം 9


തദണ്ഡമഭവദൈധമം സഹസ്രാംശു സമപ്രഭം


തസ്മിൻജ്ജ്‌ഞേസ്വയം ബ്രഹ്‌മാ സർവലോകപിതാമഹാ :


അർത്ഥം :

ഭഗവാൻ നിക്ഷേപിച്ച ആ ബീജം ആദിത്യതുല്യ പ്രഭയുള്ളതും സൗവർണ്ണ സദൃശ്യവുമായ അണ്ഡത്തിലെത്തുകയും. ആ അണ്ഡത്തിൽ നിന്നും സർവ്വലോകത്തിനും പിതാമഹനും ഹിരണ്യഗർഭനുമായ ബ്രഹ്മാവ് സ്വയം ജനിച്ചു


വ്യാഖ്യാനം :

ശക്തിയുള്ള ഒന്നിൽ നിന്നും വന്ന ബീജം ആയതിനാൽ അതീവ ശക്തിയുള്ള അണ്ഡത്തിനുള്ളിൽ വേണം വളർന്നുവരാൻ. അതിനാൽ ആ ബീജത്തെ സ്വീകരിക്കാൻ തക്ക ശക്തിയുള്ളതും സൂര്യനോളം പ്രഭയുള്ളതുമായ അണ്ഡത്തിനുള്ളിൽ നിന്നും വളർന്ന് സകല ജീവജാലങ്ങളുടെയും ആരംഭം കുറിച്ചുകൊണ്ട് പിതാമഹനായ ബ്രഹ്മാവ് ഉടലെടുത്തു.


മറ്റൊരു അർത്ഥം

സ്ത്രീപുരുഷ സംയോഗത്തിലൂടെ പുരുഷൻ സ്ത്രീലേക്ക് പകരുന്ന  ബീജം സ്ത്രീയുടെ അണ്ഡത്തിലേക്ക് എത്തിച്ചേരുന്നു. അണ്ഡത്തിനുള്ളിൽ ബീജം വളരാനുള്ള ശക്തി ഇല്ലായെങ്കിൽ ആ ബീജം അവിടെ നശിച്ചു പോവുകയാണ് ചെയ്യുന്നത്. അണ്ഡം ശക്തമാണെങ്കിൽ അതിൽ നിന്നും തേജസ്സാർന്ന ഒരു കുട്ടിക്ക് ജന്മം നൽകാൻ കഴിയുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം.

Comments

Popular posts from this blog

ആദ്ധ്യായം 1 ശ്ലോകം. 7

അധ്യായം 1 ശ്ലോകം 13

അദ്ധ്യായം 1 ശ്ലോകം 1