അധ്യായം 1 ശ്ലോകം 13
മനുസ്മൃതി
അധ്യായം 1 ശ്ലോകം 13
താഭ്യാം സശകലാഭ്യാം ച ദിവം ഭൂമിം ച നിർമ്മമേ
മധ്യേവ്യോമ ദിശശ്‌ചാഷ്ടാവപാംസ്ഥാനം ച ശാശ്വതം
അർത്ഥം :
ആ അണ്ഡങ്ങളെ ക്കൊണ്ട് സ്വർഗത്തെയും ഭൂമിയെയും നിർമ്മിച്ചു. അവയുടെ മധ്യത്തിൽ ആകാശത്തെയും എട്ട് ദിക്കുകളെയും സമുദ്രമെന്ന ജലത്തിന്റെ ശാശ്വത സ്ഥാനത്തെയും നിർമ്മിച്ചു
വ്യാഖ്യാനം :
രണ്ട് ഭാഗമായി പകുത്ത അണ്ഡത്തിന്റെ ഒരു ഭാഗം കൊണ്ട് സ്വർഗ്ഗവും മറ്റൊരുഭാഗം കൊണ്ട് ഭൂമിയും ഭഗവാൻ ഉണ്ടാക്കി. ഇതിന്റ രണ്ടിന്റെയും ഇടയിലായ് ആകാശത്തെയും ഓരോ ഭാഗങ്ങളെയും തിരിച്ചറിയാനായ് എട്ട് ദിക്കുകളെയും കൂടാതെ ജലത്തിന് വേണ്ടി പ്രത്യേകം ഒരു ശാശ്വതമായ സ്ഥാനവും ഉണ്ടാക്കി
മറ്റൊരു അർത്ഥം :
ഏതൊരു പ്രവർത്തനം ചെയ്യുമ്പോഴും അടുക്കും ചിട്ടയോടും കൂടി ചെയ്തു കഴിഞ്ഞാൽ യാതൊരു ദോഷവും കൂടാതെ ദീർഘകാലം നിലനിൽക്കും.
Comments
Post a Comment