അദ്ധ്യായം 1 ശ്ലോകം 1

മനുസ്മൃതി
അദ്ധ്യായം 1 ശ്ലോകം 1

മനുമേകാഗ്രമാസീനമഭിഗമ്യ മഹർഷയ:
പ്രതിപൂജ്യ യഥാന്യായമിദം വചനമബ്രുവൻ

മഹർഷിമാർ ഏകാഗ്രതയോടെ കൂടി സന്തോഷത്തോടെ വിശ്രമിച്ചിരുന്ന ഭഗവാൻ മനുവിനെ ഭക്തിയോടെ സമീപിച്ച് പൂജിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു.

മാനവകുലത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് സ്വായംഭൂവമനു ആണ് . ബ്രഹ്മദേവന്റെ പുത്രനായ ഇദ്ദേഹത്തെ മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മനുവിന്റെ പിൻതലമുറക്കാരായ മനുഷ്യരുടെ ജീവിതത്തിൽ അനുഷ്ഠിക്കേണ്ടതായ നിയമ വ്യവസ്ഥകളെക്കുറിച്ച് അറിയുന്നതിനായി മനുവിന്റെ പുത്രനായ ഭൃഗുമഹർഷിയും മറ്റു അനവധി ഋഷിമാരും ചേർന്ന് മനുവിനെ സമീപിക്കുന്നതായിട്ടാണ് ഒന്നാമത്തെ ശ്ലോകത്തിലൂടെ നമുക്ക് പറഞ്ഞു തരുന്നത്

വ്യാഖ്യാനം
ആചാര്യൻ: ശ്രീ എം.ജി. വിനോദ്
9744882269


Comments

Popular posts from this blog

ആദ്ധ്യായം 1 ശ്ലോകം. 7

അധ്യായം 1 ശ്ലോകം 13