ആദ്ധ്യായം 1 ശ്ലോകം. 7
ആചാര്യൻ: ശ്രീ. എം ജി വിനോദ് : 9 7 4 4 8 8 2 2 6 9
മനുസ്മൃതി:
ആദ്ധ്യായം 1 ശ്ലോകം. 7
യോ f സാവിതീന്ദ്രിയഗ്രാഹ്യ : സൂക്ഷ്മോ f വ്യക്ത: സനാതന :
സർവ്വഭൂതമയോ f ചിന്ത്യ : സ ഏവ സ്വയമുദ്ബഭൗ
അർത്ഥം
മനസ്സു കൊണ്ടു മാത്രം ഗ്രാഹ്യനും സൂക്ഷ്മത മൂലം ബാഹ്യേന്ദ്രിയാഗോചരനും നിത്യനും സർവ്വഭൂതമയനും അപരിഛേദ്യനുമായ ആ പരമാത്മാവ് തന്നെ സ്വയം പ്രാദുർഭവിച്ചു.
വ്യാഖ്യാനം :
തന്റെ പ്രവർത്തനത്തിന് പൂർണ്ണമായും ശ്രദ്ധ കൊടുത്തു കൊണ്ട് വളരെ സൂക്ഷ്മതയോടെ മറ്റ് കാര്യങ്ങളിൽ ഒന്നും തന്നെ ശ്രദ്ധിക്കാതെ അതിൽ ഇടപെടാതെ എല്ലാ ഇന്ദ്രിയങ്ങളെയും പഞ്ചഭൂതങ്ങളെയും തന്റെ വരുതിയിലാക്കി മഹത്തായ കാര്യങ്ങൾ ചെയ്തു തുടങ്ങി.
മറ്റൊരു അർത്ഥം
ഏതൊരു വ്യക്തിയും തന്റെ ലക്ഷ്യം പൂർത്തീകരിക്കണമെന്ന് ഉണ്ടെങ്കിൽ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ട് മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തോന്നാതെ പ്രലോഭനങ്ങളിൽ വീണു പോകാതെ പ്രവർത്തിക്കണം
Comments
Post a Comment