അധ്യായം 1 ശ്ലോകം 8
ആചാര്യൻ: ശ്രീ. എം ജി വിനോദ് : 9 7 4 4 8 8 2 2 6 9
മനുസ്മൃതി
അധ്യായം 1 ശ്ലോകം 8
സോ f ഭിധ്യായ ശരീരാത്‌സ്വാത്സി സൃക്ഷുർവിവിധാ: പ്രജാ:
അപ ഏവ സസർജാദൗ താസു വീര്യമവാസൃജത്
അർത്ഥം :
സൃഷ്ടിയുടെ ആരംഭത്തിൽ പരമാത്മാവ് സ്വശരീരത്തിൽ നിന്നും നാനാതരത്തിലുള്ള പ്രജകളെ സൃഷ്ടിക്കാൻ ആഗ്രഹിച്ചുകൊണ്ട് അഭിധ്യാനിച്ചു. ആദ്യം ജലത്തെ സൃഷ്ടിച്ചു അതിൽ ശക്തി രൂപമായ ബീജത്തെ നിക്ഷേപിച്ചു.
വ്യാഖ്യാനം : സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ ഭഗവാൻ സ്വന്തം ശരീരത്തിൽ നിന്നും ഏതൊക്കെ ജീവികളെയാണ് ഉണ്ടാക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടായിരുന്നു. ഈ ഒരു ഭാഗത്തു നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് ഏതൊരു വ്യക്തിയും തന്റെ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ ലക്ഷ്യം എന്തായിരിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കണം. ഭഗവാന്റെ പ്രവർത്തനത്തിലൂടെ അത് നമുക്ക് കാണിച്ചു തരികയാണ് ചെയ്യുന്നത്. ഇവിടെ ശരീരം എന്നു കൊണ്ട് ചിന്തിക്കേണ്ടത് ആത്മാവിനെയാണ്. പരമാത്മാവായിട്ടുള്ള ഭഗവാൻ ഒരു ശരീരത്തിലേക്ക് തന്റെ തന്നെ ആത്മാവിന്റെ ഒരു അംശത്തെ പ്രവേശിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചിന്തിച്ചു ഉറപ്പിച്ചതിനുശേഷം ആദ്യം ജലത്തെ സൃഷ്ടിച്ചുവെന്നും അതിൽ തന്റെ ബീജത്തെ [ ജീവാത്മാവ് ] നിക്ഷേപിച്ചതായി പറയുന്നു.
മറ്റൊരു അർത്ഥം :
ഏതൊരു ജീവിയുടെയും ജനനത്തിന് ആധാരം ആയിട്ടുള്ള ഗർഭപാത്രത്തിൽ വേണ്ടത് ജലമാണ് ആ ജലത്തിലേക്കാണ് ഏതൊരു പുരുഷന്റെയും ബീജത്തെ നിക്ഷേപിക്കുന്നത്. ആ ബീജം ആ പുരുഷന്റെ ശക്തിരൂപമായിരിക്കും.
Comments
Post a Comment