അദ്ധ്യായം 1 ശ്ലോകം 6

 മനുസ്മൃതി പഠനം ആചാര്യൻ: ശ്രീ. എം ജി വിനോദ്. 9744882269

https://www.facebook.com/groups/1280623335756282/permalink/1288557411629541/


അദ്ധ്യായം 1 ശ്ലോകം 6


തത: സ്വയം ഭൂർഭഗവാനവ്യക്തോ വ്യഞ്‌ജയന്നിദം


മഹാഭൂതാദി വ്യത്തൗജാ: പ്രാദുരാസീത്തമോനുദാ :


അർത്ഥം :

പ്രളയത്തിൻറെ അവസാനം സ്വയംഭൂവായ ഭഗവാൻ അവ്യക്തനും പഞ്ചമഹാ ഭൂതങ്ങളെ വ്യഞ്ജിപ്പിക്കുന്നവനും അപരിമിതമായ സാമർത്ഥ്യമുള്ളവനും തമസ്സായ പ്രകൃതിയെ സൃഷ്ടിക്കുവേണ്ടി പ്രേരിപ്പിക്കുന്നവനുമായ പരമാത്മാവായി പ്രകാശിച്ചു.


വ്യാഖ്യാനം : ഈ അന്ധകാരത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് സ്വയംഭൂവായ് ഭഗവാൻ പരമാത്മാവായി അവതരിച്ചു. ഈ ഭഗവാൻ സർവ്വ ഇന്ദ്രിയങ്ങൾക്കും അതീതനായിരുന്നു. പഞ്ചമഹാഭൂതങ്ങളെ ഈ പ്രപഞ്ചത്തിൽ ഉണ്ടാക്കിയതും ആ ഭഗവാൻ തന്നെയാണ്. അങ്ങനെ ആ അന്ധകാരത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് സർവ്വ ദിക്കിലും പ്രകാശം പരത്തി.


മറ്റൊരു വ്യാഖ്യാനം :

ജനിച്ചു വീഴുന്ന കുട്ടിയുടെ മനസ്സിലുള്ള അന്ധകാരത്തെ നീക്കം ചെയ്യുന്നത് അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മാതാവാണ്. അവന്റെ മനസ്സിന്റെ അകത്തളങ്ങളിലേക്ക് പ്രകൃതിയിലുള്ള ഓരോ വസ്തുവിനെയും ചൂണ്ടി കാണിച്ചു കൊടുത്തും അതിന്റെ പ്രത്യേകതകളെയും നന്മതിന്മകളെ മനസ്സിലാക്കിക്കൊടുത്തും വെളിച്ചം പകർന്നു കൊടുക്കുകയാണ് ഈ മാതാവ് ചെയ്യുന്നത്.

Comments

Popular posts from this blog

ആദ്ധ്യായം 1 ശ്ലോകം. 7

അധ്യായം 1 ശ്ലോകം 13

അദ്ധ്യായം 1 ശ്ലോകം 1