അദ്ധ്യായം 1 ശ്ലോകം 5
ആചാര്യൻ: ശ്രീ. എംജി വിനോദ് 9 7 4 4 8 8 2 2 6 9
മനുസ്മൃതി പഠനം അദ്ധ്യായം 1 ശ്ലോകം 5
ആസീദിദം തമോഭൂതമപ്രജ്ഞാതമലക്ഷണം
അപ്രതർക്ക്യമവിജ്ഞേയം പ്രസുപ്തമിവ സർവത:
അർത്ഥം :
പ്രത്യക്ഷമായി കാണുന്ന ജഗത്ത് മൂലപ്രകൃതിയിൽ അന്തർലീനമായിരുന്നു. അതുകൊണ്ടുതന്നെ അപ്രജ്ഞാതവും അലക്ഷണവും അപ്രതർക്ക്യവും അവിജ്ഞേയവും പൂർണ്ണമായും പ്രസുപ്തവുമായിരുന്നു.
വ്യാഖ്യാനം :
തുടർന്ന് ഭഗവാൻ മനു പ്രപഞ്ച സൃഷ്ടിയെ കുറിച്ച് വിവരിക്കുകയാണ്. പ്രപഞ്ചത്തിന്റ ആരംഭ കാലഘട്ടത്തിൽ ലക്ഷണങ്ങൾ കൊണ്ട് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ അന്ധകാരത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിൽ എന്താണ് ഉള്ളത് എന്താണ് ഇല്ലാത്തത് എന്ന് ഒന്നും തന്നെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. നമ്മുടെ മനസ്സിന്റ ഉള്ളിൽ നിന്നു കൊണ്ട് നമ്മൾ ഒന്ന് ചിന്തിച്ചു നോക്കൂ ! എല്ലാ ഭാഗത്തും അന്ധകാരം എവിടെയും ഒരു വെളിച്ചം പോലും കാണാനില്ല വെളിച്ചം ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കപ്പെടും. അതുകൊണ്ടുതന്നെ ഈ പ്രപഞ്ചത്തിൽ ഏതൊക്കെ വസ്തുക്കളാണ് ഉള്ളത് എന്ന് ആർക്കും തന്നെ പറയാനും സാധ്യമായിരുന്നില്ല. എന്നുവെച്ചാൽ ഈ പ്രപഞ്ചം മുഴുവൻ നിദ്രയിൽ ആയിരുന്നുവെന്ന് വേണം കരുതാൻ. ഉറക്കത്തിൽ നമ്മൾ ഒന്നും തന്നെ അറിയുന്നില്ലല്ലോ അതു പോലെയുള്ള ഒരു അവസ്ഥയായിരുന്നു ജഗത്തിന്റെ ആരംഭ കാലഘട്ടത്തിലെന്ന് മനു ശിഷ്യന്മാർക്ക് ഉപദേശിക്കുകയാണ് ഈയൊരു ശ്ലോകത്തിലൂടെ ചെയ്യുന്നത്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏതൊരു ജീവിയും ജനിച്ചുവീഴുന്ന അവസരത്തിൽ അവന്റെ മനസ്സിൽ അന്ധകാരം മാത്രമാണ് ഉണ്ടാക്കുന്നത്. അവന് നന്മതിന്മകളെക്കുറിച്ചുള്ള ഒരു ധാരണയും ഉണ്ടാകില്ല. അറിവാകുന്ന വെളിച്ചമില്ലാത്ത അന്ധകാരത്തിലായിരിക്കും കുട്ടിയുടെ ചിന്തകളെല്ലാം തന്നെ.
തുടരും ...
https://www.facebook.com/groups/1280623335756282/permalink/1287355951749687/
Comments
Post a Comment