അദ്ധ്യായം 1 ശ്ലോകം 4

  ആചാര്യൻ: ശ്രീ എം ജി വിനോദിന്റെ മനുസ്മൃതി പഠനം അദ്ധ്യായം 1 ശ്ലോകം 4

ഫോൺ നമ്പർ : 9 7 4 4 8 8 2 2 6 9


ശ്ലോകം:

സ തൈ : പൃഷ്ടസ്തഥാ സമ്യഗമിതൗജാ മഹാത്മഭി:


പ്രത്യുവാചാർച്ച്യതാൻ സർവാൻ മഹർഷീൻ ശ്രുയതാമിതി


അർത്ഥം :

മഹാത്മാക്കളായ ആ മഹർഷിമാർ ഇപ്രകാരം ഭക്തി ശ്രദ്ധാപൂർവ്വം ചോദിച്ചപ്പോൾ തത്ത്വോപദേശത്തിൽ അതിസാമർത്ഥ്യമുള്ള മനു അവരെ കേട്ടു കൊള്ളുവെന്നു പറഞ്ഞു.


വ്യാഖ്യാനം 

ഭഗവാൻ മനുവിനെ കാണാനായി അവിടെ എത്തിച്ചേർന്ന ഋഷിവര്യന്മാർ വളരെ ഭക്തിപൂർവ്വം ആദരവോടുകൂടി മനുവിനോട് ഇപ്രകാരം ചോദിച്ചപ്പോൾ സകല തത്വങ്ങളും അറിയുന്ന സകല ചരാചരങ്ങളുടെയും പിതാവായിട്ടുള്ള മനു ഇവിടെ ചെയ്യുന്ന കാര്യം സജ്ജനങ്ങൾ കൃത്യമായി ജീവിതത്തിൽ പകർത്തേണ്ടതാണ്.  ലോക പിതാവായിട്ടുള്ള മനുവിന്റെ അരികിലേക്ക് വന്നിരിക്കുന്ന ഋഷിമാരെ യഥാവിധി പൂജിച്ച് സത്കരിച്ച് ഇരുത്തിയതിനുശേഷം മാത്രമാണ് അതിനുള്ള മറുപടി പോലും അദ്ദേഹം കൊടുക്കാൻ തയ്യാറായിട്ടുള്ളത് നമ്മുടെ ഗൃഹത്തിലേക്ക് വരുന്നവരെ അതിഥിദേവോ ഭവ എന്ന സങ്കല്പത്തിൽ അതിഥി മര്യാദകൾ പാലിച്ച് സന്തോഷിപ്പിച്ചതിനുശേഷം വേണം മറ്റ് കാര്യങ്ങളിലേക്ക് കടക്കാൻ എന്നുള്ള ഒരു സന്ദേശം മനു നമുക്കിവിടെ കാണിച്ചുതരികയാണ്. അതിനുശേഷമാണ് അതിഥികളായ ഋഷിവര്യന്മാരോട് നിങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതാ കേട്ടുള്ളൂ എന്ന് പറയുന്നത്.


തുടരും ...

https://www.facebook.com/groups/1280623335756282/permalink/1286706548481294/


Comments

Popular posts from this blog

ആദ്ധ്യായം 1 ശ്ലോകം. 7

അധ്യായം 1 ശ്ലോകം 13

അദ്ധ്യായം 1 ശ്ലോകം 1