അദ്ധ്യായം 1 ശ്ലോകം 3
മനുസ്മൃതി പഠനം മൂന്നാം ദിവസം ആചാര്യൻ: ശ്രീ എം ജി വിനോദ് : 9 7 4 4 8 8 2 2 6 9
അദ്ധ്യായം 1 ശ്ലോകം 3
ത്വമേകോഹ്യസ്യധർമ്മസ്യ വിധാനസ്യ സ്വയംഭുവ:
അചിന്ത്യസ്യാപ്രമേയസ്യ കാര്യതത്ത്വാർത്ഥ വിത്പ്രഭോ
അർത്ഥം :
ഹേ പ്രഭോ അപൗരുഷേയങ്ങളായ വേദ ധർമ്മങ്ങളുടെയും , അചിന്ത്യവും അപ്രമേയവുമായ ബ്രഹ്മത്തിന്റെയും യഥാർത്ഥതത്വം അറിയുന്നവൻ അവിടുന്ന് മാത്രമാണ് അങ്ങേയ്ക്ക് മാത്രമേ അറിയാവൂ.
വ്യാഖ്യാനം :
ഋഷിമാർ വീണ്ടും ഭഗവാനായിട്ടുള്ള മനുവിനോട് പറയുകയാണ് അപൗരുഷേയങ്ങളായ വേദ ധർമ്മങ്ങളുടെയും , അചിന്ത്യവും അപ്രമേയവുമായ ബ്രഹ്മത്തിന്റെയും യഥാർത്ഥതത്വം അറിയുന്നവൻ അങ്ങ് മാത്രമാണ് മറ്റാർക്കും തന്നെ അത് അറിയുകയില്ല. എന്താണ് "അപൗരുഷേയങ്ങൾ" ഇവിടെ ഋഷിമാർ പറയുന്നത് അപൗരുഷേയങ്ങളായ വേദധർമ്മങ്ങൾ എന്നാണ്. ഹൈന്ദവധർമ്മ വിശ്വാസികൾക്ക് അനവധി പുണ്യ ഗ്രന്ഥങ്ങളുണ്ട് ഇവയൊക്കെ എഴുതിയത് ഓരോ ഋഷിതുല്യരായ ആൾക്കാരാണ് എന്നാൽ വേദങ്ങൾ എഴുതിയത് ആരാണെന്ന് ആർക്കും തന്നെ അറിയില്ല. അത് ആരാലും തന്നെ എഴുതപെട്ടിട്ടുള്ളതല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ആ കാര്യം കൃത്യമായി അറിയുന്നവൻ സാക്ഷാൽ മനു മാത്രമാണ്. ഇവിടെ മനുവിനെ അങ്ങനെ പറയാൻ കാരണം മനു സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നുതുകൊണ്ടാണ്. വേദങ്ങളിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യവും കൃത്യമായി മനസ്സിലാക്കിയിട്ടുള്ളത് അങ്ങ് മാത്രമാണ് എന്ന് ഇവിടെ ഋഷിമാർ മനുവിനോട് പറയുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ബ്രഹ്മത്തിന്റെയും പരമമായിട്ടുള്ള തത്വം മനസ്സിലാക്കിയിട്ടുള്ള മഹാനുഭാവൻ അങ്ങ് തന്നെയാണെന്ന് ഋഷിമാർ ഇവിടെ എടുത്തു പറയുകയാണ് ചെയ്യുന്നത്.
എന്താണ് ബ്രഹ്മം ?
ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം. പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. അതിനെ കുറിച്ച് വർണ്ണിക്കുവാൻ സാധാരണക്കാരായ ആർക്കും തന്നെ സാധ്യമല്ല. ആ ബ്രഹ്മത്തിന്റെ പരമമായ തത്വം മനസ്സിലാക്കിയിട്ടുള്ളത് അങ്ങ് മാത്രമാണ്. അത് കൊണ്ടു തന്നെ ഋഷിമാർ എടുത്തു പറയുകയാണ് ഇത് ഞങ്ങൾക്ക് പറഞ്ഞു തരാൻ പ്രാപ്തിയുള്ളത് അങ്ങ് മാത്രമാണെന്ന്
തുടരും ......
https://www.facebook.com/groups/1280623335756282/permalink/1286172645201351/
Comments
Post a Comment