അദ്ധ്യായം 1 ശ്ലോകം 2
മനുസ്മൃതി
അദ്ധ്യായം 1 ശ്ലോകം 2
ഭഗവൻ ! സർവ്വവർണ്ണാനാം യഥാവദനുപൂർവ്വ ശ:
അന്തരപ്രഭവാണാം ച ധർമ്മാൻ നോ വക്തുമർഹസി
അർത്ഥം :
ഹേ ഭഗവൻ സർവ്വവർണ്ണങ്ങളുടെയും മിശ്രജാതികളുടെയും ധർമ്മങ്ങളെ വഴിപോലെ ഞങ്ങൾക്ക് പറഞ്ഞു തരുന്നതിന് അങ്ങേയ്ക്കാണ് അർഹതയുള്ളത്
വ്യാഖ്യാനം :
മനുവിന്റെ അരികിലെത്തിയ ഋഷിമാർ മനുവിനേ ഹേ ഭഗവാൻ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഭവ്യതയോടെ കൂടി പറയുന്നത് എന്തെന്നാൽ മനുഷ്യർക്കിടയിൽ നാലു വിഭാഗത്തിലുള്ള തൊഴിൽ അനുഷ്ഠിക്കുന്ന ആൾക്കാരുണ്ട്. അവരെ മറ്റുള്ളവർക്ക് തിരിച്ചറിയുന്നതിനു വേണ്ടി നാല് വർണ്ണങ്ങളായി തിരിച്ചിരിക്കുകയാണ്. ഇത് കൂടാതെ തന്നെ ഇതിൽ നിന്നും വ്യതിചലിച്ച് നിൽക്കുന്ന ഒരു വിഭാഗം ആൾക്കാരും ഉണ്ട് അവരെ നമുക്കിവിടെ സംങ്കര വർഗ്ഗമെന്നോ മിശ്രവിഭാഗം എന്നോ പറയാം.
നാല് വർണ്ണങ്ങൾ എന്തൊക്കെ?
ഭൂമിയിലുള്ള എല്ലാ വിഭാഗം ജീവജാലങ്ങൾക്കും വേണ്ടി കഠിനമായ അധ്വാനത്തിലൂടെ ഭക്ഷണം, വസ്ത്രം മറ്റു ജീവിതസൗകര്യങ്ങൾ എല്ലാം ഒരുക്കി കൊടുക്കുന്ന ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള ഒരു വിഭാഗം. ഈ വിഭാഗത്തിനേ തിരിച്ചറിയുന്നതിനു വേണ്ടി ശുദ്രർ എന്നാണ് വിളിച്ചിരുന്നത്. ഇന്ന് ഈ വിഭാഗം തൊഴിലാളികൾ എന്ന പേരിൽ അറിയപ്പെടുന്നു. രണ്ടാമത്തെ വിഭാഗമായ് കണക്കാക്കപ്പെടുന്നത് മേൽപ്പറഞ്ഞ തൊഴിലാളികളായ ആൾക്കാർ കഠിനാധ്വാനത്തിലൂടെ നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് എന്തൊക്കെ വസ്തുക്കൾ തയ്യാറാക്കുന്നുവോ അവ വിപണിയിലെത്തിച്ച് വിറ്റഴിക്കുന്ന കച്ചവടക്കാർ ഇവരെയാണ് ആ കാലഘട്ടത്തിൽ വൈശ്യർ എന്ന് വിളിച്ചിരുന്നത്. ആധുനിക കാലഘട്ടത്തിൽ അവരെ ബിസിനസ്സുകാർ എന്നും വിളിക്കപ്പെടുന്നു. കരബലം കൊണ്ടും ബുദ്ധികൊണ്ടും ജനങ്ങളെ തന്റെ അധികാരത്തിന് കീഴിൽ കൊണ്ടുവന്നു തന്റെ നിർദേശത്തിന് അനുസരിച്ച് അവർക്ക് ജീവിക്കുവാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി വരുന്നു. ഈ ജനങ്ങളിൽ നിന്നും ലഭിക്കുന്ന നികുതി പണം ജനങ്ങൾക്ക് ഉപകരിക്കുന്ന വിധത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു. ഇവരെ ക്ഷത്രിയനെന്നും രാജാവെന്നും വിളിക്കപ്പെടുന്നു. ഇന്നത്തെ കാലഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനങ്ങളാൽ തിരഞ്ഞെടുത്ത് അധികാരത്തിലെത്തുന്ന മന്ത്രിമാരും മറ്റു ഉദ്യോഗസ്ഥരും ഈ ഗണത്തിൽപ്പെടുന്നു. നാലാമത്തെ വിഭാഗമായ് കണക്കാക്കപ്പെടുന്നത് ലളിതമായ ജീവിതരീതിലൂടെ മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുകയും മേൽപ്പറഞ്ഞ മൂന്ന് വിഭാഗങ്ങൾക്കും നന്മതിന്മകൾ മനസ്സിലാക്കി കൊടുത്തു നന്മയുടെ പാതയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുകയും അവർക്ക് വേണ്ടുന്ന അറിവുകൾ പകർന്നു നൽകി ജീവിതത്തിൽ അവരെ ഉന്നത ശ്രേണിയിലേക്ക് നയിക്കുന്ന ഒരു വിഭാഗം. എത്ര ശക്തനായ രാജാവാണെങ്കിൽ പോലും അദ്ദേഹത്തിന്റെ പിന്നിലുള്ള ശക്തി എന്നുള്ളത് ഈ ഒരു സ്ഥാനം വഹിക്കുന്ന ആൾ തന്നെ ആയിരിക്കും. ഇവരെ ഗുരുവായും, പുരോഹിതനായും. ഋഷിതുല്യരായും കണ്ട് ആദരിക്കപ്പെടുന്നു. ഇവരെയാണ് നാലാമത്തെ വിഭാഗമായ ബ്രാഹ്മണൻ എന്ന സങ്കല്പത്തിൽ കണക്കാക്കുന്നത്.
അടുത്തത് സങ്കരവർഗ്ഗവും മിശ്രവിഭാഗവും എന്താണെന്നു നോക്കാം. മുകളിൽ പറഞ്ഞ നാലു വർണ്ണങ്ങളിലും ഉള്ള ആൾക്കാർ തന്റെ വർണ്ണവും പദവിയും സ്ഥാനവും നോക്കാതെ പരസ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെട്ട് ജീവിക്കുന്ന ആൾക്കാരും അവരുടെ പരമ്പരകളും. കൂടാതെ തന്റെ പാരമ്പര്യവും സ്ഥാനമാനങ്ങളും നോക്കാതെ സമൂഹത്തിന് നിരക്കാത്ത വിധത്തിൽ മ്ലേച്ഛമായ ജീവിതരീതി അനുഷ്ഠിക്കുന്ന വിഭാഗം. ഇത്തരക്കാരെയാണ് ഇവിടെ മിശ്ര വിഭാഗവും അല്ലെങ്കിൽ സങ്കരവിഭാഗം എന്ന വിധത്തിൽ പറഞ്ഞിരിക്കുന്നത്.
മേൽപ്പറഞ്ഞ മുഴുവൻ മാനവകുലത്തിനു യോജിച്ച വിധത്തിലുള്ള ധർമ്മ അധർമ്മങ്ങളെ കുറിച്ച് വിവരിച്ചു തരുന്നതിനാണ് ഞങ്ങൾ അങ്ങേയ്ക്ക് മുന്നിൽ വന്നിട്ടുള്ളത് ഈ കാര്യം ഞങ്ങൾക്ക് പറഞ്ഞു തരുന്നതിന് യോജിച്ച വ്യക്തി അങ്ങ് അല്ലാതെ മറ്റാരുമല്ല. ഇവിടെ ഋഷിമാർ മനുവിനെ തന്നെ സമീപിക്കാൻ കാരണമായിട്ടുള്ളത് എന്തെന്നാൽ സാധാരണ ഏതൊരു കുടുംബത്തിലെ ആൾക്കാരും അവരുടെ പ്രശ്നങ്ങളും സംശയങ്ങളും ചോദിക്കുക ആ കുടുംബത്തിലെ മുതിർന്ന അറിവുള്ള ആൾക്കാരോട് ആയിരിക്കുമല്ലോ? അത് പ്രകാരം മാനവകുലത്തിന്റെ ഏറ്റവും മുതിർന്ന ആൾ എന്ന തലത്തിലാണ് ഋഷിമാർ മനുവിനെ സമീപിച്ചിട്ടുള്ളത്.
തുടരും ...
ആചാര്യൻ: ശ്രീ എം ജി വിനോദ്.
9744882269
https://www.facebook.com/100015290554436/posts/1306815259838147/
Comments
Post a Comment