അധ്യായം 1 ശ്ലോകം 11

 മനുസ്മൃതി അധ്യായം 1 ശ്ലോകം 11


യത്തത് കാരണമവ്യക്തം നിത്യം സദസദാത്മകം.


തദ്വിസൃഷ്ട: സപുരുഷോ ലോകേ ബ്രഹ്‌മേതി കീർത്ത്യതേ


എല്ലാത്തിന്റെയും കാരണഭൂതമായ ഇന്ദ്രിയങ്ങൾക്ക് വിഷയീഭവിക്കാത്ത നിത്യനായ സത്തും അസത്തുമായിരിക്കുന്ന പരമാത്മാവിനാൽ സൃഷ്ടിക്കപ്പെട്ട ആ പുരുഷനെ ബ്രഹ്മാവ് എന്ന് എല്ലാവരും പ്രകീർത്തിക്കുന്നു.


വ്യാഖ്യാനം :

എല്ലാ ജീവജാലങ്ങളുടെയും ഉൽപ്പത്തി സ്ഥാനമായതും എന്നാൽ തിരിച്ചറിയാൻ പറ്റാത്തതും ഉല്പത്തി വിനാശ രഹിതവും, പെട്ടെന്നൊന്നും മനസ്സിലാക്കാൻ കഴിയാത്ത വേദാന്തവേദ്യമായതിനാൽ സദ്രുപവും. പക്ഷേ പ്രത്യക്ഷത്തിൽ മനസ്സിലാക്കാൻ കഴിയുന്ന പലതും ഉള്ളതിനാൽ ആസദ്രുപവുമായ ആ പരമാത്മാവിനാൽ സൃഷ്ടിതമായ ഈ ശക്തിയെ ബ്രഹ്മാവ് എന്ന് എല്ലാവരും വിളിച്ചുവരുന്നു.

Comments

Popular posts from this blog

ആദ്ധ്യായം 1 ശ്ലോകം. 7

അധ്യായം 1 ശ്ലോകം 13

അദ്ധ്യായം 1 ശ്ലോകം 1