അധ്യായം 1 ശ്ലോകം 10

 ആചാര്യൻ: ശ്രീ. എം ജി വിനോദ് : 9 7 4 4 8 8 2 2 6 9

                              മനുസ്മൃതി 

                 അധ്യായം 1 ശ്ലോകം 10


ആപോ നാരാ ഇതി പ്രോക്താ ആപോ വൈ നരസൂനവ:


താ യദസ്യായനം പൂർവ്വം തേന നാരായണ : സ്മൃത :


അർത്ഥം :

നരനായ പരമാത്മാവിന്റെ സൂനുക്കൾ ആയതിനാൽ ജലത്തിന് നാരങ്ങൾ എന്നു പറയുന്നു. നാരങ്ങൾ പരമാത്മാവിന്റ അയനം ആകയാൽ പരമാത്മാവ് നാരായണൻ എന്ന് അറിയപ്പെടുന്നു.


വ്യാഖ്യാനം :

പ്രപഞ്ച സൃഷ്ടാവായ പരമാത്മാവിനെ പല പേരുകളിലൂടെയും അറിയപ്പെടുന്നുണ്ട്. ഈ പരമാത്മാവിനെ ഏത് പേരിലും ഏത് രൂപത്തിലും ഏത് ഭാവത്തിലും വേണമെങ്കിൽ നമുക്ക് ആരാധിക്കാം എന്ന് ആചാര്യന്മാർ പറയുന്നു. അപ്രകാരം നരൻ എന്ന ഒരു പേരും പരമാത്മാവിനായിട്ടുണ്ട്. പരമാത്മാവായ നരൻ ജലത്തെ സൃഷ്ടിച്ചത് കൊണ്ട് ജലത്തിനെ പരമാത്മാവിൻറ സന്താനമായ് കണക്കാക്കുന്നു. അത് കൊണ്ടുതന്നെ ജലത്തിന് നാരം എന്ന പേരും ലഭിച്ചിട്ടുണ്ട്. ഈ ജലത്തിൽ പോലും പരമാത്മാവിന്റ സാന്നിധ്യമുള്ളതിനാൽ ആ ഭഗവാനേ "നാരായണൻ " എന്ന പേരിലും അറിയപ്പെടുന്നു.


തുടരും ...

Comments

Popular posts from this blog

ആദ്ധ്യായം 1 ശ്ലോകം. 7

അധ്യായം 1 ശ്ലോകം 13

അദ്ധ്യായം 1 ശ്ലോകം 1